ചരിത്രം സൃഷ്ടിക്കുന്നു!!!
വാരിയര്‍ ജില്ലാ യൂത്ത് വിങ്ങ് രൂപികരണവും ഏകദിന ക്യാമ്പും സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ശനിയാഴ്ച ഗുരുവായൂര്‍ അക്ഷയയില്‍ വച്ച് നടന്നു. ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ഹരിനാരായണന്‍ ദേശീയ പതാക ഉയര്‍ത്തി. മുന്‍ കേന്ദ്ര സെക്രട്ടറി സ്വര്‍ണ്ണത്ത് രാമ വാരിയര്‍ യൂത്ത് വിങ്ങിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ പ്രസിഡന്‍റ് എ. സി. സുരേഷ്, സെക്രട്ടറി ഗിരിധരന്‍, കേന്ദ്ര ട്രെഷറര്‍ പി കെ ആര്‍. വാരിയര്‍ , ആതിര വനിതാവിഭാഗം ജില്ലാ പ്രസിഡന്‍റ് രമ ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ പ്രസിഡന്‍റ് ഹരിനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഏകദിന ക്യാമ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം യുവതീയുവാക്കള്‍ പങ്കെടുത്തു. വാരിയര്‍ സമാജം ജനറല്‍ സെക്രട്ടറി പി. വി. മുരളീധരന്‍, പ്രസിഡന്‍റ് ടി. വി. ബാലചന്ദ്രന്‍ എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം യോഗം നാല് മണിക്ക് അവസാനിച്ചു.
No comments:
Post a Comment